ജാലകം

Tuesday, November 16, 2010

പുലിജന്മം




കേരളപ്പിറവി - മലയാണ്മ 

പ്രോഗ്രാം -3



മഹാത്മാ ഫിലിം ക്ലബിന്റെ  ആഭിമുഖ്യത്തില്‍ 

ചലച്ചിത്ര പ്രദര്‍ശനം

പുലിജന്മം

സംവിധാനം : പ്രിയനന്ദനന്‍


നവംബര്‍ 17 ബുധനാഴ്ച  വൈകിട്ട് 6 മണിയ്ക്ക് 

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

സിനിമ, മഹാത്മാ ലൈബ്രറി ബുധനാഴ്ച 

Saturday, November 6, 2010

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ



മഹാകവി വൈലോപ്പിള്ളിയുടെ ദീപ്തമായ സ്മരണകള്‍ നിറഞ്ഞു നിന്ന സായാഹ്നത്തില്‍ തൃപ്പൂണിതുറ  മഹാത്മാ ലൈബ്രറി സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ ഒരു അനുഭവമായി മാറി. പ്രശസ്ത കവി ശ്രീ എസ്‌ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം മുന്‍ വി.സി. യും  പണ്ഡിതനുമായ ഡോ. കെ.ജി. പൌലോസ് പ്രഭാഷണം നടത്തി. കൈരളി ടി. വി. പ്രക്ഷേപണം ചെയ്യുന്ന കവിത റിയാലിറ്റി ഷോ ആയ മാമ്പഴത്തില്‍ വിജയി ആയ ശ്രീമതി. ലക്ഷ്മി ദാസിനെ ചടങ്ങില്‍ അനുമോദിച്ചു. വൈലോപ്പിള്ളിയുടെ ചില കവിതകള്‍ ലക്ഷ്മി സദസ്സിനു മുന്നില്‍ ശ്രുതിമധുരമായി ആലപിച്ചു. 

ഗ്രന്ഥശാല പ്രസിടന്റ്റ് ശ്രീ. മനോഹരന്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തിന്  ഗ്രന്ഥശാല സെക്രടറി ശ്രീ. സുരേന്ദ്രന്‍ സ്വാഗതം   ആശംസിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം ശ്രീ. അനൂപ്‌ വര്‍മ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത അറിയിച്ചു.