ജാലകം

Friday, December 10, 2010

ഉസ്താദ് ജനാര്‍ദ്ദനന്‍ സ്മരണ -മഹാത്മാ ലൈബ്രറി


പ്രതിഭയുടെ തങ്ക തിളക്കം കൊണ്ട് അനുഗ്രഹിയ്ക്കപ്പെട്ടവര്‍ ആയിട്ട് പോലും ലോകമറിയാതെ പോയ ഒരു പാട് കലാകാരന്മാരെ നമുക്കറിയാം. നമ്മുടെ ചുറ്റും ഉള്ള, എന്നാല്‍ നമ്മള്‍ അറിയാതെ കടന്നു പോകുന്നവര്‍. സൌഹൃദത്തിനും സ്നേഹത്തിനും മദ്യത്തിനും മാത്രം കീഴ്പ്പെടുത്താന്‍ കഴിയുന്നവര്‍ . അവരെ നമ്മള്‍ ചിലപ്പോള്‍ പേടിയോടെ അകറ്റി നിര്‍ത്തും. നമ്മുടെ തന്നെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുമല്ലോ എന്നത് മാത്രമാണ് നമ്മുടെ ഭയം.

ഉസ്താദ് ജനാര്‍ദ്ദനന്‍ അങ്ങനെ ഒരാളായിരുന്നു

തബലയിലായിരം ദേശാടക പ്പക്ഷികളുടെ
ദൂരദൂരമാം ചിറകടി പെരുകീ

എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് 'ഗസല്‍' എന്ന കവിതയില്‍. അതിന്റെ നേരനുഭവം ഈ മനുഷ്യന്റെ വിരലുകള്‍ കാട്ടിത്തന്നിരുന്നു.

മദ്യവും സൌഹൃദവും തബലയും സംഗീതവും മാത്രം ആസ്വദിച്ച ഒരാള്‍.... തൃപ്പൂണിതുറയിലെ കലാസ്നേഹികള്‍ക്ക് ഉസ്താദിന്റെ ഓര്‍മ്മ പുതുക്കാനുള്ള ഒരു സായാഹ്നം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മഹാത്മാ ലൈബ്രറിയും ചേര്‍ന്നൊരുക്കുന്നു

Tuesday, November 16, 2010

പുലിജന്മം




കേരളപ്പിറവി - മലയാണ്മ 

പ്രോഗ്രാം -3



മഹാത്മാ ഫിലിം ക്ലബിന്റെ  ആഭിമുഖ്യത്തില്‍ 

ചലച്ചിത്ര പ്രദര്‍ശനം

പുലിജന്മം

സംവിധാനം : പ്രിയനന്ദനന്‍


നവംബര്‍ 17 ബുധനാഴ്ച  വൈകിട്ട് 6 മണിയ്ക്ക് 

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

സിനിമ, മഹാത്മാ ലൈബ്രറി ബുധനാഴ്ച 

Saturday, November 6, 2010

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ



മഹാകവി വൈലോപ്പിള്ളിയുടെ ദീപ്തമായ സ്മരണകള്‍ നിറഞ്ഞു നിന്ന സായാഹ്നത്തില്‍ തൃപ്പൂണിതുറ  മഹാത്മാ ലൈബ്രറി സംഘടിപ്പിച്ച വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ ഒരു അനുഭവമായി മാറി. പ്രശസ്ത കവി ശ്രീ എസ്‌ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കലാമണ്ഡലം മുന്‍ വി.സി. യും  പണ്ഡിതനുമായ ഡോ. കെ.ജി. പൌലോസ് പ്രഭാഷണം നടത്തി. കൈരളി ടി. വി. പ്രക്ഷേപണം ചെയ്യുന്ന കവിത റിയാലിറ്റി ഷോ ആയ മാമ്പഴത്തില്‍ വിജയി ആയ ശ്രീമതി. ലക്ഷ്മി ദാസിനെ ചടങ്ങില്‍ അനുമോദിച്ചു. വൈലോപ്പിള്ളിയുടെ ചില കവിതകള്‍ ലക്ഷ്മി സദസ്സിനു മുന്നില്‍ ശ്രുതിമധുരമായി ആലപിച്ചു. 

ഗ്രന്ഥശാല പ്രസിടന്റ്റ് ശ്രീ. മനോഹരന്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തിന്  ഗ്രന്ഥശാല സെക്രടറി ശ്രീ. സുരേന്ദ്രന്‍ സ്വാഗതം   ആശംസിച്ചു. ഗ്രന്ഥശാല കമ്മിറ്റി അംഗം ശ്രീ. അനൂപ്‌ വര്‍മ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത അറിയിച്ചു. 


Sunday, October 31, 2010

കേരളപ്പിറവി - മലയാണ്മ

കേരളപ്പിറവി - മലയാണ്മ
കേരള കവിതാലാപനം
ഉദ്ഘാടനം : വൈശാഖന്‍
അധ്യക്ഷന്‍ : ഡോ. കെ. ജി. പൌലോസ്
കഥാനുഭവം : വൈശാഖന്റെ കഥ അവതരിപ്പിയ്ക്കുന്നു
സംസാരം : എം. കെ. ഹരികുമാര്‍



2010 നവംബര്‍ 1 വൈകിട്ട് 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍

Tuesday, September 28, 2010

പി. ആര്‍. വര്‍മ്മ അനുസ്മരണ പ്രഭാഷണം


പി. ആര്‍. വര്‍മ്മ അനുസ്മരണ പ്രഭാഷണം 

2010 ഒക്ടോബര്‍ 3 ഞായര്‍ വൈകിട്ട് 5.00 ന്, മഹാത്മാ ഗ്രന്ഥശാലയില്‍








പി. ആര്‍. വര്‍മ്മ അനുസ്മരണം : അഡ്വ. എസ്‌. മധുസൂദനന്‍  

പ്രഭാഷണം : പ്രൊഫ. എം. വി. നാരായണന്‍ (കോഴിക്കോട് സര്‍വകലാശാല)




വിഷയം : കഥകളിയിലെ ആധുനികത


                                                   അധ്യക്ഷന്‍ : ഫാക്റ്റ് പദ്മനാഭന്‍  

                                      (പ്രസിഡന്റ്, പ്രതീക്ഷ, മഹാത്മാ ഗ്രന്ഥശാല )





മഹാത്മാ ഗ്രന്ഥശാലയുടെ പ്രസിഡന്റും തൃപ്പൂണിതുറയിലെ കലാ - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി. ആര്‍. വര്‍മ്മ നമ്മെ വേര്‍പെട്ടിട്ടു നാലു വര്‍ഷങ്ങള്‍ പിന്നിടുന്നു. 
    ഗ്രന്ഥ ശാല പതിവായി അദ്ദേഹത്തിന്റെ അനുസ്മരണാര്‍ധം    സംഘടിയ്പ്പിയ്ക്കുന്ന പ്രഭാഷണം ഈ വര്ഷം ഗ്രന്ഥശാലയുടെ കലാവിഭാഗമായ " പ്രതീക്ഷ"യുടെ ആഭിമുഖ്യത്തിലാണ്   നടത്തുന്നത്. താങ്കളെ ഈ പ്രഭാഷണത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ക്ഷണിച്ചു കൊള്ളുന്നു. 

Sunday, September 26, 2010